സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനം ഇനി മലയാളത്തിലും ആഘോഷിക്കാം
under കല on 15 സെപ്റ്റംബർ, 2014സ്വതന്ത്ര സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണല്ലോ സോഫ്റ്റ്വെയര് സ്വാതന്ത്ര്യ ദിനം. ഇംഗ്ലീഷുകാര്‍ക്കും, പോര്ച്ചുഗീസ്സുകാര്ക്കും, ജര്‍മ്മന്‍കാര്‍ക്കും, ചൈനകാര്ക്കും മാത്രമല്ല ഇനി മലയാളികള്‍ക്കും സ്വന്തം ഭാഷയില്‍ സോഫ്റ്റ്വെയര് സ്വാതന്ത്ര്യ ദിന ലോഗോയുമായി പോസ്റ്റര്‍ അടിക്കാം. സ്വതന്ത്രം.ഇന്‍ ന്റെ നേതൃത്വത്തില്‍ ദ്യുതി ഫോണ്ട് ഉപയോഗിച്ചാണ് മലായാള തര്‍ജ്ജിമ തയ്യാറാക്കിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്നു ആദ്യ ഇന്ത്യന്‍ ഭാഷ കൂടിയാണ് മലയാളം. svg file കോമ്മണ്സ്സില് നിന്നും ഡൗണ്‍ലോഡ് ചെയ്യാം