നാഴികക്കല്ലായി ഫയര്‍ഫോക്സ് 29
under വാർത്ത on 30 ഏപ്രിൽ, 2014ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിയ്ക്കുന്ന സ്വതന്ത്രസോഫ്റ്റ്വെയര് വെബ് ബ്രൗസറായ മോസില്ലാ ഫയര്‍ഫോക്സിന്റെ പുതിയ പതിപ്പ് ഫയര്‍ഫോക്സ് 29 പുറത്തിറങ്ങി. ഒട്ടേറെ പുതുമകളുള്ള ഈ പതിപ്പ് ബ്രൗസറിന്റെ ചരിത്രത്തില്‍ വഴിത്തിരിവാവുകയാണ്. ഏപ്രില്‍ 29-നാണ് പുതിയ പതിപ്പ് ഇറങ്ങിയത്. ഗ്നു/ലിനക്സ്, വിന്‍ഡോസ്, മാക് ഒ.എസ്. എക്സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിയ്ക്കുന്ന ഇത് https://mozilla.org/firefox എന്ന വെബ്സൈറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
വേര്‍ഷന്‍ 28 വരെ പിന്തുടര്‍ന്ന പഴയ രൂപത്തില്‍നിന്ന് (appearance) മാറി Australis എന്ന പുതിയ തീമാണ് 29-ല്‍ ഉപയോഗിയ്ക്കുന്നത്. കാണാനും ഉപയോഗിയ്ക്കാനും ഇത് വളരെ നല്ലതാണെന്നാണ് ഭൂരിഭാഗം ഉപയോക്താക്കളുടെയും അഭിപ്രായം. ഉപയോക്താവിന്റെ ഇഷ്ടാനുസാരം കസ്റ്റമൈസ് ചെയ്യാവുന്നതാണ് ഇന്റര്‍ഫെയ്സ്. പുതിയ സംവിധാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പഴയ മെനു എടുത്തുകളഞ്ഞിട്ടില്ല. ഇതാണ് പുതിയ പതിപ്പിനെ പഴയ ഇന്റര്‍ഫെയ്സ് ഇഷ്ടപ്പെടുന്നവര്‍ക്കും പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.
സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേഗത്തിനും പേരുകേട്ട ഫയര്‍ഫോക്സ് HTML5, CSS3 തുടങ്ങിയ ആധുനികസങ്കേതങ്ങളെയെല്ലാം വളരെയേറെ പിന്തുണയ്ക്കുന്നുണ്ട്. സോഴ്സ് കോഡ് പരസ്യമായതിനാല്‍ ഫയര്‍ഫോക്സിലെ സുരക്ഷാപാളിച്ചകള്‍ ലോകമെങ്ങുമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പെട്ടന്ന് കണ്ടെത്തി തിരുത്താനാവുന്നു. ക്ലോസ്ഡ് സോഴ്സ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ സുരക്ഷാപാളിച്ചള് ഏറെയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.ഈയവസരത്തില്‍ മിക്കവരും ഫയര്ഫോക്സിലേയ്ക്കോ ക്രോമിലേയ്ക്കോ മാറിക്കൊണ്ടിരിയ്ക്കുകയാണ്.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനഫലമായി ഫയര്‍ഫോക്സ്, മലയാളമടക്കം 79 ഭാഷകളില്‍ ലഭ്യമാണ്.
പുതിയ പതിപ്പിനെക്കുറിച്ച് ഫയര്‍ഫോക്സ് വൈസ് പ്രസിഡന്റ് ജോനതന്‍ നൈറ്റിങ്ഗെയ്ല്‍;