ഈസ്റ്റര്‍ സായാഹ്നത്തിന് മിഴിവേകി ഉബുണ്ടു റിലീസ് പാര്‍ട്ടി

മനോജ് കെ മോഹൻ under വാർത്ത on 22 ഏപ്രിൽ, 2014

ഉബുണ്ടു 14.04 (ട്രസ്റ്റി താര്‍) പതിപ്പിന്റെ റിലീസ് പാര്‍ട്ടി, ഐലഗ്ഗ് കൊച്ചിന്റെ ആഭിമുഖ്യത്തില്‍ മറൈന്‍ ഡ്രൈവില്‍ വച്ച് നടന്നു. ഇന്ത്യയില്‍ മുബൈ, അഹമ്മദാബാദ്, മുബൈ എന്നിവയ്ക്കൊപ്പം കേരളത്തിലെ കൊച്ചിയിലുമാണ് ഗ്നു-ലിനക്സ് ലോകത്തെ ഏറ്റവും ജനകീയമായ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വിതരണമായ ഉബുണ്ടുവിന്റെ ഇന്ത്യയിലെ റിലീസ് പാര്‍ട്ടി ആഘോഷങ്ങള്‍ നടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ പുതിയ ഉബുണ്ടു പതിപ്പിന്റെ പ്രകാശനം ലാപ്ടോപ്പ് ഓണ്‍ ചെയ്തുകൊണ്ട് കൂട്ടായ്മയിലെ പ്രായം കുറഞ്ഞ വ്യക്തിയായ മലപ്പുറം വളാഞ്ചേരി സ്വദേശിയായ മിഥുന്‍ നിര്‍വ്വഹിച്ചു.