ഡെബീയന്‍ 9 (സ്ട്രെച്ച്) പുറത്തിറങ്ങി

നന്ദകുമാർ എടമന under വാർത്ത on 23 ജൂൺ, 2017

ഡെബീയന്‍ ഗ്നു/ലിനക്സിന്റെ പുതിയ പതിപ്പ് ഡെബീയന്‍ 9 “സ്ട്രെച്ച്” (Stretch) ജൂണ്‍ 17-ന് പുറത്തിറങ്ങി. ഉബുണ്ടുവടക്കമുള്ള മറ്റു പല ഗ്നു/ലിനക്സ് വിതരണങ്ങളുടെയും അടിസ്ഥാനം ഡെബീയനാണ്. സെര്‍വറുകളിലും ഇതിന് പ്രചാരമേറെയാണ്. പുതിയ പതിപ്പിന്റെ ബന്ധപ്പെട്ട് കേരളത്തിലും റിലീസ് പാര്‍ട്ടികള്‍ സംഘടിപ്പിക്കപ്പെട്ടു.

പ്രൊജക്റ്റ് സ്ഥാപകനായ ഇയാന്‍ മര്‍ഡോക്കിനുള്ള സമര്‍പ്പണം കൂടിയാണ് പുതിയ പതിപ്പ്.

പുതിയ പതിപ്പിലെ കാര്യമായ മാറ്റങ്ങള്‍:

  • ലിനക്സ് കേണല്‍ 4.9-ലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു
  • ഫയര്‍ഫോക്സും തണ്ടര്‍ബേഡും ഡെബീയനിലേക്ക് മടങ്ങിയെത്തി
  • ഡിഫോള്‍ട്ട് മൈഎസ്ക്യൂഎല്‍ വകഭേദമായി മരിയാഡിബി ഉപയോഗിച്ചുതുടങ്ങി
  • മറ്റനേകം പാക്കേജുകള്‍ പുതിയ പതിപ്പുകളിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു

ലിങ്കുകള്‍: